Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Budget

Kottayam

കു​​ടും​​ബ​​ബ​​ജ​​റ്റ് താ​​ളം​​തെ​​റ്റു​​ന്നു

കോ​​ട്ട​​യം: പ​​ച്ച​​ക്ക​​റി ഉ​​ള്‍​പ്പെ​​ടെ നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ കു​​ടും​​ബ​​ബ​​ജ​​റ്റ് താ​​ളം​​തെ​​റ്റി. വി​​പ​​ണി​​യി​​ല്‍ പ​​ച്ച​​ക്ക​​റി, മീ​​ന്‍, മാം​​സം, പ​​ല​​വ്യ​​ഞ്ജ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്കെ​​ല്ലാം പൊ​​ള്ളു​​ന്ന വി​​ല​​യാ​​ണ്. ഇ​​ഞ്ചി, വെ​​ളു​​ത്തു​​ള്ളി എ​​ന്നി​​വ​​യ്ക്കു ഒ​​രു​​മാ​​സം മു​​മ്പ് വി​​ല വ​​ര്‍​ധി​​ച്ചി​​രു​​ന്നു.


നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​വ​​ര്‍​ധ​​ന സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ ജീ​​വി​​ത​​ച്ചെ​​ല​​വ് ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​ര്‍​ത്തു​​ക​​യാ​​ണ്. നേ​​ര​​ത്തെ വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റി​​നു വി​​ല കൂ​​ടി​​യ​​പ്പോ​​ള്‍ ഹോ​​ട്ട​​ല്‍ ഭ​​ക്ഷ​​ണ​​ത്തി​​നും വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും വി​​ല​​ക്ക​​യ​​റ്റ​​മു​​ണ്ടാ​​യ​​ത്. നി​​ല​​വി​​ലെ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നൊ​​പ്പം ഓ​​ണ​​നാ​​ളു​​ക​​ളി​​ലെ വി​​ല​​ക്ക​​യ​​റ്റം കൂ​​ടി​​യാ​​യാ​​ല്‍ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍​ക്ക് താ​​ങ്ങാ​​ന്‍ പ​​റ്റു​​ന്ന​​തി​​ലും അ​​പ്പു​​റ​​മാ​​കും.

സ​​വാ​​ള​​യ്ക്ക് കി​​ലോ​​ഗ്രാ​​മി​​നു 35 രൂ​​പ​​യാ​​ണു കോ​​ട്ട​​യം മാ​​ര്‍​ക്ക​​റ്റ് വി​​ല. ഇ​​ഞ്ചി​​ക്കും വെ​​ളു​​ത്തു​​ള്ളി​​ക്കും 250 രൂ​​പ. ഉ​​ള്ളി​​ക്ക് 80 രൂ​​പ വ​​രെ​​യാ​​ണ് ശ​​രാ​​ശ​​രി വി​​ല. ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കോ​​വ​​യ്ക്ക, ഉ​​ള്ളി, ത​​ക്കാ​​ളി, കോ​​ളി​​ഫ്ല​​വ​​ര്‍, കാ​​ബേ​​ജ് എ​​ന്നി​​വ​​യ്ക്കും വി​​ല വ​​ര്‍​ധി​​ച്ചി​​രു​​ന്നു. കോ​​ട്ട​​യം മാ​​ര്‍​ക്ക​​റ്റ് വി​​ല​​യ​​നു​​സ​​രി​​ച്ച് ബീ​​റ്റ് റൂ​​ട്ടി​​ന് കി​​ലോ​​ഗ്രാ​​മി​​ന് 48-60 രൂ​​പ വ​​രെ റീ​​ട്ടെ​​യി​​ല്‍ വി​​ല​​യു​​ണ്ട്. കൂ​​ര്‍​ക്ക​​യ്ക്ക് 70-80 രൂ​​പ, ഏ​​ത്ത​​ക്കാ​​യ് 60-80 രൂ​​പ, കോ​​ളി ഫ്ല​​വ​​ര്‍ 44-56 രൂ​​പ വ​​രെ​​യാ​​ണ് റീ​​ട്ടെ​​യി​​ല്‍ വി​​ല.

കാ​​ബേ​​ജി​​ന് കി​​ലോ​​ഗ്രാ​​മി​​നു 44 മു​​ത​​ല്‍ 56 രൂ​​പ വി​​ല​​യി​​ലാ​​ണ് ചെ​​റു​​കി​​ട​​വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്. കാ​​ര​​റ്റി​​ന് 90-100, ബീ​​ന്‍​സി​​ന് വി​​ല 100-120 രൂ​​പ​​യാ​​യി. കൂ​​ടെ​​ക്ക2ൂ​​ടെ ഇ​​ന്ധ​​ന​​വി​​ല വ​​ര്‍​ധി​​ക്കു​​ന്ന​​തും പ​​ച്ച​​ക്ക​​റി ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​തും അ​​യ​​ല്‍​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വ​​ര​​വ് കു​​റ​​ഞ്ഞ​​തു​​മെ​​ല്ലാം വി​​ല കൂ​​ടാ​​ന്‍ കാ​​ര​​ണ​​മാ​​യ​​താ​​യി വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

പ​​ല​​വ്യ​​ഞ്ജ​​ന​​ വിലയും മുകളിലോട്ട്

പ​​ല​​വ്യ​​ഞ്ജ​​ന​​ങ്ങ​​ളു​​ടെ സ്ഥി​​തി​​യും സ​​മാ​​ന​​മാ​​ണ്. അ​​രി, പ​​ഞ്ച​​സാ​​ര എ​​ന്നി​​വ​​യു​​ടെ​​യും വി​​ല കൂ​​ടി​​യി​​ട്ടു​​ണ്ട്. അ​​രി കി​​ലോ​​ഗ്രാ​​മി​​നു ര​​ണ്ടു​​മു​​ത​​ല്‍ മൂ​​ന്നു രൂ​​പ​​വ​​രെ​​യാ​​ണു കൂ​​ടി​​യ​​ത്. കാ​​ലാ​​വ​​സ്ഥ​​യി​​ലെ മാ​​റ്റ​​ങ്ങ​​ളും പ​​ശ്ചി​​മേ​​ഷ്യ​​ന്‍ പ്ര​​തി​​സ​​ന്ധി​​യു​​മെ​​ല്ലാം പ​​ച്ച​​ക്ക​​റി വി​​ല​​യെ ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്.


ബ്രോ​​യി​​ല​​ര്‍ കോ​​ഴി​​മു​​ട്ട​​യ്ക്ക് എ​​ട്ട് രൂ​​പ​​യാ​​ണ് വി​​ല. നാ​​ട​​ന്‍ മു​​ട്ട​​യ്ക്ക് എ​​ട്ട് മു​​ത​​ല്‍ 12 രൂ​​പ വ​​രെ വാ​​ങ്ങു​​ന്ന​​വ​​രു​​മു​​ണ്ട്. താ​​റാ​​വ് മു​​ട്ട 12-15 രൂ​​പ​​യ്ക്കാ​​ണ് വി​​ല്‍​പ്പ​​ന ന​​ട​​ക്കു​​ന്ന​​ത്.
ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം മീ​​ന്‍​വി​​ല വ​​ര്‍​ധി​​ച്ച​​തും തി​​രി​​ച്ച​​ടി​​യാ​​യി. മ​​ത്തി 240-300 രൂ​​പ, അ​​യ​​ല 280-400, കി​​ളി 280-400, വ​​റ്റ, മോ​​ത, കാ​​ളാ​​ഞ്ചി 1000 രൂ​​പ​​യാ​​ണു വി​​ല.

പ്രാ​​ദേ​​ശി​​ക​​മാ​​യും വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ വി​​ല മാ​​റ്റ​​മു​​ണ്ട്. മാം​​സ​​വി​​പ​​ണി​​യി​​ലും സ്ഥി​​തി വ്യ​​ത്യ​​സ്ത​​മ​​ല്ല. ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക്ക് കി​​ലോ​​ഗ്രാ​​മി​​നു 170-190 രൂ​​പ​​യാ​​ണ്. ആ​​ട്ടി​​റ​​ച്ചി​​യു​​ടെ വി​​ല 1000 രൂ​​പ​​യി​​ലു​​മെ​​ത്തി. ജി​​ല്ല​​യി​​ല്‍ ബീ​​ഫ് വി​​ല കി​​ലോ​​ഗ്രാ​​മി​​നു 430-500 രൂ​​പ​​വ​​രെ​​യാ​​ണ്. ക​​ന​​ത്ത​​മ​​ഴ​​യാ​​ണ് പ​​ച്ച​​ക്ക​​റി വി​​ല വ​​ര്‍​ധ​​ന​​യ്ക്ക് കാ​​ര​​ണ​​മാ​​യി പ​​റ​​യു​​ന്ന​​ത്. കി​​ലോ​​യ്ക്ക് 60 രൂ​​പ​​യി​​ല്‍ താ​​ഴെ പ​​ച്ച​​ക്ക​​റി ഇ​​ന​​ങ്ങ​​ള്‍ ഇ​​ല്ലെ​​ന്ന് പ​​റ​​യാം. അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​വ​​ര്‍​ധ​​ന​​യി​​ല്‍ സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Latest News

Corehub Up